Friday, 20 January 2012

നെല്ല്

നെല്ല്


      ഭയഭക്തി ബഹുമാനങ്ങളോടയാണ് മുമ്പുള്ളവര്‍ നെല്ല് കൈകാര്യം ചെയ്‌‌‌തിരുന്നത്.മാത്രമല്ല,നമ്മുടെ മുഖ്യആഹാരം കൂടിയാണ് നെല്ല്(അരി).ധാന്യങ്ങളുടെ രാജാവാണ് നെല്ല്.
44 നദികളാലും മഴയാലും സമ്പന്നമായ കേരളം നമുക്കു വേണ്ടതിന്റെ ആറിലൊന്നു പോലും നെല്ല് ഉത്‌പാദിപ്പിക്കുന്നില്ല,എന്ന വസ്‌തുത ഭയം ജനിപ്പിക്കുന്നതാണ്.അരി മാത്രമല്ല ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.ഭക്ഷ്യസ്വയം പര്യാപ്തതയുടെ ഗതകാലപാടങ്ങളെല്ലാം ഈനാട് വിസ്മരിക്കുകയാണ്.കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നുമൊക്കെ വന്നെത്തുന്ന അരി വണ്ടികളെ ആശ്രയിച്ചാണ് ഇന്നു വയനാടന്‍ ജനത വിശപ്പടക്കുന്നത്.ഒരാണ്ടിനുള്ള ഭക്ഷ്യധാന്യങ്ങള്‍ പത്തായത്തില്‍ കരുതിവയ്ക്കുന്ന ശീലങ്ങളെല്ലാം പുതുതലമുറ കൈവിട്ടുകഴിഞ്ഞു.ഇങ്ങനെ പോയാല്‍ വയല്‍നാടായ വയനാട് വാഴനാടായും കവുങ്ങ്നാടായും
മാറും.ഇത് ഭാവിയില്‍ പലവിധപ്രശ്നങ്ങളും ഉണ്ടാക്കും.
നെല്‍കൃഷികേരളത്തില്‍ ഉണര്‍ന്നുകഴിഞ്ഞാല്‍,1ലക്ഷം ഹെക്ടര്‍ നെല്‍കൃഷികൂടി അധികമായി കൊണ്ടു വരാന്‍ യാതൊരു പ്രയാസവുമില്ല. നെല്‍കൃഷിയെക്കുറിച്ച് ഇന്നത്തെ തലമുറയ്‌ക്ക് ഒന്നും അറിയില്ല

1 comment:

  1. നമുക്ക് അന്ന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കാരത്തിലേക്ക് ഒരെത്തിനോട്ടം നടത്താന്‍ ശ്രമിക്കുന്ന പുതുതലമുറയുടെ പ്രതീക്ഷകള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും

    ReplyDelete