നെല്‍കൃഷിയും ചരിത്രവും


നെല്‍കൃഷിയും ചരിത്രവും
ഗുഹാവാസിയായിരുന്ന മനുഷ്യര്‍ നദീതീരങ്ങളിലേക്ക് താമസം മാറ്റിയപ്പോള്‍ നദിക്കരയിലെ ഫലഭൂയിഷ്ടമായ മണ്ണില്‍ അവന്‍ കൃഷി ആരംഭിച്ചു.ചന്ദ്രനെ ആസ്പദമാക്കിയുള്ള കാലഗണനയിലൂടെ ഋതുഭേദങ്ങള്‍ മനസിലാക്കിയാണ് അവര്‍ കൃഷിയിറക്കിയിരുന്നത്.ആഘോഷങ്ങളും പാട്ടുകളും കളികളുമെല്ലാം അവിടെ നിന്നാണ് ഉത്ഭവിച്ചത്.അങ്ങനെകൃഷി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി.പഴയമനുഷ്യനെ സംബന്ധിച്ചിടത്തോളം കൃഷി ഒരു തൊഴില്‍ മാത്രമായിരുന്നില്ല.അവനത് എല്ലാമായിരുന്നു.ഭൂമിയെ വന്ദിച്ച് ,സൂര്യനെ നമസ്കരിച്ച് ജലം കയ്യിലെടുത്ത് ഗായത്രീമന്ത്രം ചൊല്ലി ദിനം തുടങ്ങിയിരുന്ന മനുഷ്യര്‍ ഇന്ന് ഭൂമിയുടെ ഗര്‍ഭപാത്രം പിളര്‍ന്ന് ലാഭംപരതുകയാണ്.
ലോകജനസംഖ്യയുടെ ഏതാണ്ട് 2/3ജനങ്ങളുടെ ഭക്ഷ്യധാന്യമാണ് അരി.അരി എന്ന പദം ഉത്ഭവിച്ചത് 'അരിശി' എന്ന തമിഴ് പദത്തില്‍ നിന്നാണെന്ന വസ്തുതക്ക് ഇന്ന പൊതുവില്‍ അംഗീകാരമുണ്ട്.

1.1നെല്ലിന്റെ ഉത്പത്തി:-
ഏഷ്യയിലെ നെല്‍കൃഷി തുടങ്ങിയത് B.C 5000ത്തിനു മുമ്പാണെന്ന് അനുമാനിക്കപ്പെടുന്നു.തായ്‍‌ലന്റില്‍ B.C.4000ത്തില്‍ തന്നെ നെല്‍കൃഷി നടന്നിരുന്നതായി ഭൂഗര്‍ഭഗവേഷകര്‍ സ്ഥിതീകരിക്കുന്നു.അവിടെ നിന്നും ചൈന,ജപ്പാന്‍,ഇന്‍ന്തോനേഷ്യ എന്നവിടങ്ങളിലേക്ക് വ്യപിച്ചു.

1.2നെല്‍ച്ചെടി വെറുമൊരു പുല്‍ച്ചെടി:-
ചാമ,തിന,വരവ്,വരിനെല്ല് ഇവ തൃണധാന്യങ്ങളാണ് പൊയാസിയേ (Poaceae)കുടുംബത്തിലെ ചെടിയാണ് നെല്ല്.വികസിതരാജ്യത്തെ ജനങ്ങളുടെ ഭക്ഷണത്തിലെ 3/4 ഭാഗവും നെല്ലരിയുമാണ്. നേപ്പാളില്‍ സമുദ്രനിരപ്പില്‍ നിന്നും 2750 മീ ഉയരമുള്ള സ്ഥലങ്ങളില്‍ വരെ നെല്‍ച്ചെടി വളരുന്നുണ്ട്.കേരളത്തില്‍ 3മീ താഴ്‌ന്ന ഇടങ്ങളിലും(കുട്ടനാട്) നെല്ല് വളരുന്നു.ചുരുക്കത്തില്‍ അന്റാര്‍ട്ടിക്ക ഒഴികെ എല്ലാഭൂഗണ്ഡത്തിലും നെല്ല് വ്യാപിച്ചു കഴിഞ്ഞു.
1.3ഐതീഹ്യം:-
ഉത്തര ഹിമാലയത്തില്‍ പാര്‍വ്വതീ ദേവിയാണ് ആദ്യമായി നെല്ല് വിളയിച്ചത് എന്നാണ് ഐതീഹ്യം.പുരാണകാലങ്ങളില്‍ ധാന്യലക്ഷ്മിയുടെ രൂപം കയ്യില്‍ കതിരുകളോടു കൂടിയായിരുന്നു ചിത്രീകരിച്ചിരിക്കുന്നത്.

1.4നാട്ടുകൃഷിയുടെ അനുഷ്ടാന പാഠങ്ങള്‍:-
കാര്‍ഷികവൃത്തിക്ക് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. പ്രകൃതിയില്‍നിന്ന് സ്വയം രൂപം കൊണ്ട വിളനിലങ്ങളായ വയലുകളിലായിരുന്നു ആരംഭകാലം മുതല്‍ മനുഷ്യന്‍ കൃഷി നടത്തിയിരുന്നത്.കഠിനാദ്ധ്വാനം ചെയ്ത് കൃഷിവിളയിച്ചെടുക്കുന്ന വേളയില്‍ പ്രകൃതി പലപ്പോഴും അവന് എതിരായി തിരിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കമായും,മലയിടിച്ചിലായും,വരള്‍ച്ചയായും,ഭൂമികുലുക്കമായും ഒക്കെ അത് അവനെ കടന്നാക്രമിച്ചിട്ടുണ്ട്.മനുഷ്യാതീതമായ ഒരു ശക്തി ആകണം ഈ വിനാശങ്ങള്‍ക്കു പിന്നിലെന്ന് അവര്‍ വിശ്വസിച്ചു. പ്രകൃതിയെ ആശ്രയിച്ച് മാത്രം നിലകൊള്ളുന്ന മനുഷ്യന് മനുഷ്യാതീത ശക്തിയെ കീഴ്‌പ്പെടുത്താതെ വയ്യെന്നായി.അതിനെ ആയുധത്തിലൂടയല്ല ആരാധനയിലൂടയാണ് വശപ്പെടുത്തേണ്ടതെന്ന് അവന്റെ ബുദ്ധി മന്ത്രിച്ചു. ആ പ്രകൃതി പൂജയിലൂടയാണ് "അമ്മദൈവം"എന്ന സങ്കല്‍പം ഉരിത്തിരിയുന്നത്.

No comments:

Post a Comment